Skip to main content

കില പരിശീലകരെ തേടുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിവിധ സാമൂഹ്യ സംഘടനാ സംവിധാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും വേണ്ടി കില സംഘടിപ്പിക്കുന്ന പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുവേണ്ടി സന്നദ്ധതയുള്ള പരിശീലകരെ കണ്ടെത്തുന്നു. അധികാരവികേന്ദ്രീകരണവുമായും പ്രാദേശികാസൂത്രണവുമായും ഭരണനിര്‍വഹണവുമായും ബന്ധപ്പെട്ട പ്രായോഗിക അനുഭവവും വൈദഗ്ധ്യവുമുള്ളവരുമായിരിക്കണം പരിശീലകര്‍ . ജനകീയാസൂത്രണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പങ്കു വഹിച്ചിട്ടുള്ളവര്‍ക്കും മുന്ഗണന നല്‍കുന്നതാണ്. വിവിധ പങ്കളിത്തപഠന രീതി അവലംബിച്ചുകൊണ്ടു് പരിശീലനത്തിനു നേതൃത്വം നല്കാന്‍ കഴിയുന്നവരായിരിക്കണം പരിശീലകരായി അപേക്ഷിക്കേണ്ടത്

അപേക്ഷകര്‍ താഴെ ലഭ്യമാക്കിയിട്ടുള്ള അപേക്ഷ ഫോറം പൂരിപ്പിച്ചു നല്‍കേണ്ടതാണ്.

Last Date for application :
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി :

അപേക്ഷ അയക്കേണ്ട വിലാസം

The Director
Kerala Institute of Local Administration
Mulamkunnathukavu P O
Thrissur – 680581

AttachmentSize
Application form / അപേക്ഷ ഫോറം 63.24 KB
Notification for Selection / പത്ര പരസ്യം 99.1 KB